അന്വേഷണത്തെ ഭയക്കുന്നത് എന്തിന്?; സൈബിയോട് ഹൈക്കോടതി, അറസ്റ്റ് തടയില്ല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 10:49 AM  |  

Last Updated: 06th February 2023 10:49 AM  |   A+A-   |  

highcourt_saiby

സൈബി ജോസ്, ഹൈക്കോടതി/ ഫയൽ ചിത്രം

 

കൊച്ചി: അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്ന്, ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതിയായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനോട് ഹൈക്കോടതി. ഗുരുതരമായ ആരോപണമാണ് സൈബിക്കെതിരെ ഉള്ളതെന്നും ഇതില്‍ അന്വേഷണം നടത്തി വസ്തുത പുറത്തുവരട്ടെയെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞു.

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. അന്വേഷണം തുടങ്ങി രണ്ടാം ദിനം തന്നെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടു സൈബി കോടതിയെ സമീപിച്ചതിനെ കോടതി ചോദ്യം ചെയ്തു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെങ്കില്‍ അന്വേഷണത്തിലൂടെ അതു വ്യക്തമാവില്ലേയെന്നു കോടതി ആരാഞ്ഞു. അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നത്? 

ജുഡീഷ്യല്‍ സംവിധാനത്തെ ബാധിക്കുന്ന ആരോപണമാണ് സൈബിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ അന്വേഷണം നടത്തിയ സത്യം പുറത്തുവരേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. അറസ്റ്റ് തടയണമെന്ന സൈബിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഗുരുതരം; ചികിത്സ നിഷേധിക്കുന്നു; മുഖ്യമന്ത്രി ഇടപെടണം; കത്തയച്ച് സഹോദരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ