ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ചു; 66 കാരന് ഏഴുവര്‍ഷം കഠിന തടവ്; 25,000 രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 07:54 AM  |  

Last Updated: 08th February 2023 07:54 AM  |   A+A-   |  

seven years rigorous imprisonment

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച 66 വയസ്സുകാരന് ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേരളാദിത്യപുരം സ്വദേശി സുന്ദരേശന്‍ നായരെയാണ് കോടതി ശിക്ഷിച്ചത്. 

 പ്രത്യേക പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ഒപ്പം കഴിഞ്ഞിരുന്ന മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. 

2014 ജനുവരി രണ്ടിന് പുലര്‍ച്ചെ കുട്ടിയുടെ അപ്പൂപ്പന് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിച്ച പരിചയക്കാരനായ പ്രതിയുടെ വീട്ടില്‍ കുട്ടിയെ നിര്‍ത്തിയിട്ടാണ് അമ്മൂമ്മ പോയത്. ആശുപത്രിയില്‍നിന്ന് മടങ്ങി എത്തിയ ശേഷമാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോഴിക്കോട് കാറുകൾ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ