വായനശാലകളില്‍ പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ അംഗത്വം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 08:12 AM  |  

Last Updated: 10th February 2023 11:25 AM  |   A+A-   |  

library

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ കീഴിലുള്ള വായനശാലകളില്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ അംഗത്വം നല്‍കും. മന്ത്രി കെ രാധാകൃഷ്ണന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യയില്‍ ആദ്യമായുള്ള ഈ പദ്ധതിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എസ് സി- എസ്ടി പ്രമോട്ടര്‍മാര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മതിയാകും. 

ലൈബ്രറി സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ വായനശാലകള്‍ ആരംഭിക്കും. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ 54 സാമൂഹിക പഠന മുറികളില്‍ പുസ്തകശേഖരം ഉറപ്പാക്കും. 

വകുപ്പില്‍ നിലവിലുള്ള 210 വിജ്ഞാനവാടികളിലെ ലൈബ്രറികള്‍ വിപുലീകരിക്കും. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യമുള്ള ഇടങ്ങളില്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറി സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. 

പബ്ലിക് ലൈബ്രറികളും സ്വകാര്യ ലൈബ്രറികളും കൂടി പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാം; 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം: ആരോഗ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ