ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം; തുടര്‍ ചികിത്സയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ എത്തിച്ചു
ചിത്രം: എക്‌സ്പ്രസ്
ചിത്രം: എക്‌സ്പ്രസ്

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. തുടര്‍ ചികിത്സയുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഉടന്‍ തീരുമാമനമെടുക്കും എന്നും അദ്ദേഹം അറിയിച്ചു. 

വൈകുന്നേരം മൂന്നരയോടെ അദ്ദേഹത്തെ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍ ആംബുലന്‍സിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. 

 കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന്‍ ചാണ്ടി നിഷേധിച്ചിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയര്‍ന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അണുബാധ പൂര്‍ണമായും ഭേദമായതിന് ശേഷമാണ് തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. വിമാനത്താവളത്തില്‍ എത്തുന്നതിനായി നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ നിന്ന് കാറിലാണ് ഉമ്മന്‍ചാണ്ടി യാത്ര പുറപ്പെട്ടത്. മെഡിക്കല്‍ സംഘവും ഒപ്പമുണ്ടായിരുന്നു. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മന്‍, മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവരും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട്.

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com