മാസം 85,000 രൂപ വാടക, വർഷം ചെലവ് പത്തുലക്ഷത്തിലേറെ; മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2023 08:12 PM |
Last Updated: 14th February 2023 08:12 PM | A+A A- |

സജി ചെറിയാന്‍/ ഫയല്‍
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലെ ആഡംബര വസതി സജി ചെറിയാന്‍റെ താമസത്തിനായി വാടകയ്ക്ക് എടുക്കാൻ അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ടൂറിസം ഡയറക്ടർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
85,000 രൂപയാണ് വസതിയുടെ പ്രതിമാസ വാടക. ഒരു വർഷം കണക്കാക്കുമ്പോൾ വാടക ഇനത്തിൽ മാത്രം 10.20 ലക്ഷം ആകും. ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യങ്ങളുള്ള വസതിയാണിത്. ഔദ്യോഗിക വസതിയായി സർക്കാർ മന്ദിരങ്ങൾ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് വാടകയ്ക്ക് വീട് എടുത്തതെന്നാണ് സർക്കാർ വിശദികരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ്; ലക്ഷ്യം കൈവരിച്ചാല്‍ അഞ്ചാം തീയതി മുഴുവന്‍ ശമ്പളം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ