ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വധഭീഷണി; പരാതി നൽകി
By സമകാലിക മലയാളം ഡെസ്ക് | Published: 16th February 2023 09:23 PM |
Last Updated: 16th February 2023 09:23 PM | A+A A- |

ചിന്ത ജെറോം/ ചിത്രം; ഫെയ്സ്ബുക്ക്
തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ വധഭീഷണിയെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനെതിരെയാണ് വധഭീഷണിയുണ്ടായത്.
തുടർന്ന് തങ്കശ്ശേരിയിലെ റിസോര്‍ട്ടുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡാര്‍വിനെതിരെ വിഷ്ണു ഡിജിപിക്ക് പരാതി നല്‍കി. ചിന്താ ജെറോം അനധികൃതമായി റിസോര്‍ട്ടില്‍ താമസിച്ചുവെന്ന് ആരോപിച്ച് വിഷ്ണു ഇഡിക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു.
ചിന്താ താമസിച്ച റിസോര്‍ട്ടില്‍ നിന്നും ബ്രോഷറുകളും മെസ്സേജുകളും വന്നതായി അദ്ദേഹം പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ക്കെതിരെ കുപ്രചാരണം നടത്തി സ്വന്തം ജീവന്‍ അപകടത്തിലാക്കരുതെന്ന മുന്നറിയിപ്പോടെ വധഭീഷണി സന്ദേശം അയച്ചതായും വിഷ്ണു വ്യക്തമാക്കുന്നു.
കൊല്ലത്തെ റിസോര്‍ട്ടില്‍ താമസിച്ച് മുപ്പത്തിയെട്ടുലക്ഷം ചെലവഴിച്ചു എന്നായിരുന്ന ആരോപണം. അതിനു പിന്നാലെ വിശദീകരണവുമായി ചിന്ത തന്നെ രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്നാണ് ആയുര്‍വേദ ഡോക്ടറുടെ വീടിന് താഴത്തെ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചത് എന്നാണ് ചിന്ത ജെറോം പറഞ്ഞത്. പ്രതിമാസം വാടകയായി 20,000 രൂപയാണ് നല്‍കിയിരുന്നതെന്നും ചിന്ത പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ