സ്വപ്‌ന സുരേഷിനെ അറിയുമോ?; ചാറ്റ് ജിപിടിയുടെ മറുപടി ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2023 10:24 AM  |  

Last Updated: 17th February 2023 10:24 AM  |   A+A-   |  

swapna_chat_gpt

സ്വപ്‌ന , ചാറ്റ് ജിപിടി ലോഗോ/ഫെയ്‌സ്ബുക്ക്‌

 

സ്വപ്‌ന സുരേഷിനെ അറിയുമോ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോട്ട് ആയ ചാറ്റ് ജിപിടിയോട് ഇതു ചോദിച്ചാല്‍ എന്താവും മറുപടി? ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച, ചാറ്റ് ജിപിടിയുമായുള്ള ഇന്ററാക്ഷനിലാണ് ഈ ചോദ്യവും അതിനുള്ള മറുപടിയും. സ്വപ്‌ന സുരേഷിനെക്കുറിച്ചു മാത്രമല്ല, കേരള പൊറോട്ടയെക്കുറിച്ചും വിശദമായി പറയുന്നുണ്ട്, ചാറ്റ് ജിപിടി.

സ്വപ്‌ന സുരേഷിനെ അറിയുമോയെന്ന ചോദ്യത്തിന് ചാറ്റ് ജിപിടിയുടെ മറുപടി ഇങ്ങനെ: സ്വപ്നയെ അറിയും. അടുത്തിടെ ഇന്ത്യയില്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന പേരാണ് സ്വപ്‌ന സുരേഷ്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ജീവനക്കാരിയാണ് അവര്‍. 2020 ജൂലൈയില്‍ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ആ കേസ് വലിയ കോലാഹലമുണ്ടാക്കിയിരുന്നു.

കേരള പൊറോട്ടയെക്കുറിച്ച്: 

പൊറോട്ട ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ പ്രചാരത്തിലുള്ള ഒരുതരം പരന്ന ഭക്ഷണമാണ്. മൈദ മാവുകൊണ്ടാണ് അതുണ്ടാക്കുന്നത്. മാവു കുഴച്ച് പരത്തി, പിന്നെയും പിന്നെയും അടിച്ച് പല അടരുകളാക്കിയാണ് പൊറോട്ട തയാറാക്കുക. നല്ല സ്‌പൈസിയായ കറിക്കൊപ്പമാണ് മിക്കപ്പോഴും പൊറോട്ട കഴിക്കുക. കേരളത്തിലെയും തെക്കെ ഇന്ത്യയിലെ മറ്റിടങ്ങളിലേയും ജനകീയമായ തട്ടുകട വിഭവമാണ് ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മെസേജുകള്‍ സൂക്ഷിച്ച് വെയ്ക്കാം; 'കെപ്റ്റ് മെസേജ്' ഫീച്ചറുമായി വാട്‌സ്ആപ്പ്, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ