'ആശുപത്രിയില്‍ നിന്നൊരു ബ്രേക്ക്', ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ചിത്രം പങ്കുവെച്ച് മകന്‍

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി
ചാണ്ടി ഉമ്മന്‍ പങ്കുവെച്ച ഉമ്മന്‍ ചാണ്ടിയുടെ ചിത്രം
ചാണ്ടി ഉമ്മന്‍ പങ്കുവെച്ച ഉമ്മന്‍ ചാണ്ടിയുടെ ചിത്രം

ബംഗളൂരു: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബംഗളൂരു എച്ച്‌സിജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കാന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടതിനാല്‍ തത്കാലം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു.  ബംഗളൂരുവില്‍ തന്നെ തുടരാനാണ് തീരുമാനം. 

ആരോഗ്യനില മെച്ചപ്പെട്ടതിന്റെ ആശ്വാസം പകരാന്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന്‍ ചാണ്ടി ഉമ്മന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ആശുപത്രിയില്‍ നിന്നൊരിടവേള എന്ന ആമുഖത്തോടെയാണ് ചിത്രം. ഉമ്മന്‍ ചാണ്ടി മുറിയിലിരുന്ന് പത്രം വായിക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്. സാധാരണയായി ഉമ്മന്‍ ചാണ്ടി ധരിക്കാറുള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും തന്നെയാണ് വേഷം. ഫെബ്രുവരി 12നാണ് തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമായിരുന്നു ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സാ രീതിയാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ഇപ്പോള്‍ നല്‍കി വരുന്നത്. എച്ച്‌സിജി ആശുപത്രിയിലെ ഡോ. യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.  ഉമ്മന്‍ചാണ്ടിയെ നാല് ദിവസം മുന്‍പ് സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. 

ഇതിന്റെ ഫലം പരിശോധിച്ചാണ് ഇമ്മ്യൂണോതെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. പത്തോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, ന്യൂട്രീഷ്യനിസ്റ്റുകള്‍ അടക്കമുള്ള ആരോഗ്യ വിദഗ്ധരും ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തില്‍ ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com