പ്രണവ് യാത്രയായി, പ്രാണസഖിയെ തനിച്ചാക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2023 05:26 PM  |  

Last Updated: 17th February 2023 05:26 PM  |   A+A-   |  

pranav_shahana

പ്രണവും ഷഹാനയും/ചിത്രം: ഫേയ്സ്ബുക്ക്

 

വീൽ ചെയറിലിരിക്കുന്ന വരൻ, അവൻ ഒരു പെൺകുട്ടിക്ക് മാല ചാർത്തുന്നു... ഒരുപാടുപേർക്ക് പ്രണയത്തിന്റെ ശക്തി കാണിച്ചുകൊടുത്ത ദൃശ്യങ്ങളായിരുന്നു ഷഹാനയുടെയും പ്രണവിന്റെയും വിവാഹ ചിത്രം. ബൈക്കപകടത്തിൽ ശരീരം തളർന്ന പ്രണവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഷഹാന. വർഷങ്ങളോളം പോരാളിയെപ്പോലെ ജീവിതത്തെ നേരിട്ട പ്രണവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. ഇന്ന് രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനായ പ്രണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബി കോം കഴിഞ്ഞ ഉടനെയായിരുന്നു ഇരിങ്ങാലക്കുട സ്വദേശി പ്രണവിന് അപകടമുണ്ടായത്. നെഞ്ചിടിച്ചു നിലത്തു വീണ പ്രണവ് പിന്നീട് എഴുന്നേറ്റിട്ടില്ല. നട്ടെല്ല് നിവർത്താൻ കഴിയില്ല. പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ കഴിയില്ലാത്ത അവവസ്ഥ. സമൂഹമാധ്യമങ്ങളിലൂടെ പ്രണവിന്റെ ജീവിതം കണ്ടാണ് ഷഹാന എത്തുന്നത്. ജീവിതം കൈവിട്ടു കളയരുതെന്ന പ്രിയപ്പെട്ടവരുടെ ആകുലത നിറഞ്ഞ ഉപദേശങ്ങൾ തള്ളിക്കളഞ്ഞ ഷഹാന പ്രണവിനൊപ്പം ജീവിക്കാൻ ഉറച്ച തീരുമാനമെടുത്തു. അങ്ങനെയാണ് 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽവച്ച് ഇരുവരും വിവാഹിതരായത്

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഞാൻ അലക്കാറില്ല... മുഖത്ത് വെള്ളം വീണാൽ ജലദോഷം വരും', വൈറലായി ഐറിൻ കുട്ടിയുടെ 'പറമ്പ് ടൂർ'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ