'ഇജ്ജാതി പണിയൊക്കെ വേണോ?; ഭരിക്കാന്‍ അറിയില്ലെങ്കില്‍ എവിടെയെങ്കിലും പോയി പഠിക്കണം'
By സമകാലികമലയാളം ഡെസ്ക് | Published: 19th February 2023 11:34 AM |
Last Updated: 19th February 2023 11:34 AM | A+A A- |

പി കെ കുഞ്ഞാലിക്കുട്ടി/ഫയല്‍
മലപ്പുറം: സംരംഭക പട്ടികയിലെ കള്ളക്കണക്കില്‍ ഇടതു സര്‍ക്കാരിനെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഉന്തിക്കൊണ്ടു പോകുന്ന പെട്ടിപീടികയും തട്ടുകടയുമൊക്കെ ഒരു ലക്ഷത്തില്‍പ്പെടുമെന്നാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. ഇജ്ജാതി പണിയൊക്കെ വേണോ?.
ഭരിക്കാന്‍ അറിയില്ലെങ്കില്‍ എവിടെയെങ്കിലും പോയി പഠിക്കണം. അതാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. ഇല്ലാത്ത സംരംഭങ്ങളുടെ അവകാശവാദമാണ് സര്‍ക്കാര്‍ നടത്തിയത്.
വര്‍ഷങ്ങളായി കച്ചവടം നടത്തുന്ന മലപ്പുറത്തെ സ്ഥാപനങ്ങള്‍ വരെ പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്വയം പരിഹാസ്യരാകുകയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ