വിളര്‍ച്ചക്കെതിരെ 'വിവ കേരളം'; പരിശോധനയ്ക്ക് വിധേയയായി ആരോഗ്യമന്ത്രി; പ്രവര്‍ത്തനങ്ങളില്‍ നഞ്ചിയമ്മയും ( വീഡിയോ)

By സമകാലികമലയാളം ഡെസ്ക്  |   Published: 19th February 2023 03:36 PM  |  

Last Updated: 19th February 2023 03:36 PM  |   A+A-   |  

nanchiyamma

നാഞ്ചിയമ്മ/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

തിരുവനന്തപുരം:  വിളര്‍ച്ചക്കെതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ  പ്രവര്‍ത്തനങ്ങളില്‍ നഞ്ചിയമ്മയും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. വിവ കേരളം സംസ്ഥാനത്തെ ഓരോ പെണ്‍കുട്ടിയുടെയും ഓരോ സ്ത്രീയുടെയും ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള പ്രധാന ഇടപെടലാണ്. 

വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് കേരളം 'വിവ കേരളം' എന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ കണ്ണൂര്‍ തലശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 15 മുതല്‍ 59 വയസ് വരെ പ്രായമുള്ള കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും രക്ത പരിശോധനയിലൂടെ വിളര്‍ച്ചയുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്. 

മന്ത്രിയെ പരിശോധിക്കുന്നു

കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 11,000ല്‍ അധികം ആശ പ്രവര്‍ത്തകര്‍ ഇന്ന് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചു. മന്ത്രി വീണാ ജോര്‍ജും പരിശോധനയ്ക്ക് വിധേയയായി. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ ഇലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തി. ഇതിനുശേഷം Hb 12 ലേക്കെത്തിയിരിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് പിണങ്ങി, 17കാരി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; സുഹൃത്ത് അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ