'വിചാരിച്ചതിലും വലുത്'; ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2023 03:04 PM  |  

Last Updated: 20th February 2023 03:04 PM  |   A+A-   |  

M SIVASHANKAR

എം ശിവശങ്കര്‍, ഫയല്‍ ചിത്രം

 

കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസിലെ കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി. കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യല്‍ വേണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ച കോടതി നാലുദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു.

ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റില്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. നേരത്തെ ഇഡി 10 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാപ്പ കേസ് പ്രതിയുടെ അമ്മയെ വീടുകയറി വെട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ