തൃശൂരിൽ കോൺക്രീറ്റ് മിക്‌സിങ്ങ് യന്ത്രത്തില്‍ അകപ്പെട്ടു; 19കാരന് ദാരുണാന്ത്യം

By സമകാലികമലയാളം ഡെസ്ക്  |   Published: 21st February 2023 07:02 PM  |  

Last Updated: 21st February 2023 07:02 PM  |   A+A-   |  

THRISSUR ACCIDENT

വർമ്മാനന്ദ് കുമാർ

 

തൃശൂർ: തൃശൂരിൽ കോണ്‍ക്രീറ്റ് മിക്‌സിങ്ങ് യന്ത്രത്തില്‍ അകപ്പെട്ട് 19കാരന് ദാരുണാന്ത്യം. കോണ്‍ക്രീറ്റ് മിക്‌സിങ്ങ് യന്ത്രത്തില്‍ അകപ്പെട്ട് അതിഥി തൊഴിലാളിക്കാണ് ജീവൻ നഷ്ടമായത്. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റിലാണ് അപകടം ഉണ്ടായത്.

 ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി ഭരത് യാദവിന്‍റെ മകന്‍ വര്‍മ്മാനന്ദ് കുമാറാണ് മരിച്ചത്. അപകടത്തിന് പിന്നാലെ സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം നടത്തി. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇസ്രയേലില്‍ കാണാതായ കര്‍ഷകന്റെ വിസ റദ്ദാക്കും; എംബസിക്ക് കത്ത് നല്‍കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ