വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം

വാഹനങ്ങളുടെ മുന്‍-പിന്‍ നമ്പര്‍ പ്ലേറ്റുകള്‍ക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കാഴ്ച മറയുന്ന തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ക്ക് മുന്‍പില്‍ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാന്‍ പാടില്ല. 

വാഹനങ്ങളുടെ മുന്‍-പിന്‍ നമ്പര്‍ പ്ലേറ്റുകള്‍ക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പര്‍ പ്ലേറ്റുകളെ കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ വലിപ്പവും നിറവും സംബന്ധിച്ചമുള്ള മാനദണ്ഡങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് കൃത്യമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 


അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയില്‍ മാറ്റം വരുത്തുവാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com