നഷ്ടമായത് ഏറെ ഭാവിയുള്ള കലാകാരിയെ; അനുശോചിച്ച് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2023 11:45 AM |
Last Updated: 22nd February 2023 11:45 AM | A+A A- |

സുബി സുരേഷ്/ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: ചലച്ചിത്ര, ടെലിവിഷന്‍ താരം സുബി സുരേഷിന്റെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നുതായി മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് രണ്ടാഴ്ച മുമ്പ്
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടെലിവിഷ്ന്‍ സ്‌കിറ്റുകളിലൂടെയാണ് സുബി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മിമിക്രി രംഗത്തുനിന്നാണ് സുബി അഭിനയ ലോകത്ത് എത്തിയത്. അഭിനേത്രിയായും അവതാരകയായും ജനപ്രിയമായ ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി.
രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ