"ചിന്തയും റിസോർട്ട് ഉടമയും ഭീഷണിപ്പെടുത്തുന്നു"; യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം‌ നൽകണമെന്ന് ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2023 09:06 PM  |  

Last Updated: 24th February 2023 09:06 PM  |   A+A-   |  

resort_case

ചിന്ത ജെറോം, വിഷ്ണു സുനിൽ

 


തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷ്ണുവിന് തിങ്കളാഴ്ച വരെ സുരക്ഷ ഉറപ്പാക്കാൻ കൊട്ടിയം എസ്എച്ച്ഒക്ക് കോടതി നിർദേശം നൽകി. 

ചിന്ത ജെറോമും റിസോർട്ടുടമയും അടക്കം ഭീഷണിപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു ഹർജി സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് വിഷ്ണുവിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഹർജിയിൽ സർക്കാരിനോട് കോടതി നിലപാട് തേടിയിട്ടുണ്ട്. കേസ് തിങ്കളാഴ്ചത്തേയ്ക്കു മാറ്റി. 

ആഡംബര റിസോർട്ടിലെ താമസത്തിനടക്കം ചിന്ത 38 ലക്ഷത്തോളം രൂപ ചിലവാക്കിയിട്ടുണ്ടെന്നും അതിനാൽ വരുമാന സ്രോതസ്സടക്കം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഷ്ണു വിജിലൻസിൽ പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ ചിന്തയുടെയും റിസോർട്ടുടമയുടെയും നിർദേശ പ്രകാരം പാർട്ടി നേതാക്കൾ തന്നെ മർദിച്ചെന്നും വിഷ്ണു കോടതിയെ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിപുൺ ചെറിയാൻ അറസ്റ്റിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ