ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല; സി എം രവീന്ദ്രൻ നിയമസഭ ഓഫീസിൽ എത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th February 2023 08:47 AM |
Last Updated: 27th February 2023 08:48 AM | A+A A- |

സി എം രവീന്ദ്രന്‍ / ഫയല്‍ ചിത്രം
കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. രവീന്ദ്രൻ നിയമസഭയിലെ ഓഫീസിലെത്തി. നിയമസഭ നടക്കുന്നതുകൊണ്ട് ഹാജരാകില്ലെന്ന് ഇ ഡിയെ അറിയിച്ചെന്നാണ് വിവരം. ഈ ആവശ്യം നേരത്തെ രവീന്ദ്രൻ ഉന്നയിച്ചിരുന്നു.
രാവിലെ പത്തരയ്ക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇ ഡി നിർദേശിച്ചിരുന്നത്. ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകും. മൂന്നു തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഇ ഡിക്ക് അധികാരമുണ്ട്. ലൈഫ് മിഷൻ കരാറിൽ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ലഭിച്ചു.
കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായികുന്നു ശിവശങ്കറിന്റെ അറസ്റ്റ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ