സ്‌കൂള്‍ കലോത്സവം: 232 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2023 08:31 AM  |  

Last Updated: 04th January 2023 08:50 AM  |   A+A-   |  

arts festival

പ്രതീകാത്മക ചിത്രം

 

കോഴിക്കോട് : 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 232 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 226  പോയിന്റ്. 221 പോയിന്റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയന്റുള്ള തൃശൂര്‍ നാലാം സ്ഥാനത്താണ്. 60 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. 

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29, ഹൈസ്‌കൂള്‍ അറബിക് - 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍. 

രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങള്‍ വേദി കയറും. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ ദിവസത്തെ പല മത്സരങ്ങളും സമയക്രമം തെറ്റി ആരംഭിച്ചതോടെ വളരെ വൈകിയാണ് വേദികള്‍ ഉറങ്ങിയത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോട്ടയത്തെ ഭക്ഷ്യവിഷബാധ; ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ