താന്‍ അപേക്ഷ നല്‍കിയിട്ടില്ല; 32 ലക്ഷം ശമ്പള കുടിശ്ശിക കിട്ടിയെന്നത് പച്ചക്കള്ളം; ചിന്ത ജെറോം

ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുന്‍ അധ്യക്ഷന്‍ ആര്‍വി രാജേഷും അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ചിന്ത ജെറോം
ചിന്താ ജെറോം
ചിന്താ ജെറോം

തിരുവനന്തപുരം: യുവജന കമ്മീഷന്‍ ചട്ടപ്രകാരമല്ലാതെ ഒരുതുകയും കൈപ്പറ്റിയിട്ടില്ലെന്ന് അധ്യക്ഷ ചിന്ത ജെറോം. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്നത് കള്ള പ്രചാരണമാണ്. 32 ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടിയെന്നത് പച്ചക്കള്ളമാണ്. അത്രയും തുക ഒരുമിച്ച് കിട്ടിയാല്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ അതാണ് തങ്ങളുടെ ശീലമെന്നും ചിന്ത പറഞ്ഞു.

കുടിശ്ശിക ആവശ്യപ്പെട്ട് താനല്ല, കമ്മീഷന്‍ സെക്രട്ടറിയാണ് അപേക്ഷ നല്‍കിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുന്‍ അധ്യക്ഷന്‍ ആര്‍വി രാജേഷും അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ചിന്ത ജെറോം പറഞ്ഞു.

താന്‍ ജെആര്‍എഫ് ഫെലോഷിപ്പ് വേണ്ട എന്ന് എഴുതിനല്‍കി കൊണ്ടാണ് ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് ചിന്ത പറഞ്ഞു. മുന്‍ യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷന്റെ ശമ്പളകുടിശിക കൊടുക്കണമെന്ന് കോടതി വിധി ഉണ്ടായിട്ടുണ്ട്. അത് സംബന്ധിച്ച് ആര്‍വി രാജേഷ് അപേക്ഷ നല്‍കിയിട്ടുണ്ട്. ചട്ടപ്രകാരമല്ലാതെ നാളിതുവരെ ഒരു തുകയും കൈപ്പറ്റിയിട്ടില്ല ചിന്ത പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com