പൂർണ ഗർഭിണി കിണറ്റിൽ വീണു, രക്ഷിക്കാൻ ചാടി ഭർത്താവും അയൽവാസിയും; മൂവരും കുടുങ്ങി, ഒടുവിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 09th January 2023 08:23 AM |
Last Updated: 09th January 2023 08:23 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കിണറ്റിൽ വീണ ദമ്പതികൾക്കും അയൽവാസിക്കും രക്ഷകരായി ഫയർ ഫോഴ്സ്. വെള്ളം കോരുന്നതിനിടയിലാണ് പൂർണ ഗർഭിണിയായ യുവതി കിണറ്റിൽ വീണത്. യുവതിയെ രക്ഷിക്കാനാണ് ഭർത്താവും അയൽവാസിയും കിണറ്റിലേക്ക് ചാടിയത്. ഒടുവിൽ മൂവരെയും കൊയിലാണ്ടി ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപെടുത്തിയത്.
കീഴരിയൂരിലെ പുതിശേരി മീത്തൽ മനു (22), ഭാര്യ അനഘശ്രീ (20), അയൽവാസി സുധീഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 2 പേർ കിണറ്റിൽ വീണതായി നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർ റെസ്ക്യൂ ഓഫിസർ കിണറ്റിൽ ഇറങ്ങിയാണ് മൂവരെയും രക്ഷപ്പെടുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
റെയിൽപ്പാത നവീകരണം; തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയേക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ