മത്സ്യ സംസ്‌ക്കരണ ഫാക്ടറി വിരുദ്ധ സമരം; കണ്ണൂർ കാങ്കോലിലെ സമരപ്പന്തൽ കത്തിച്ചു

കണ്ണൂർ കാങ്കോലിലെ മത്സ്യ സംസ്കരണ കേന്ദ്രത്തിന് മുന്നിലെ പ്രതീകാത്മക സമരപ്പന്തൽ കത്തിച്ചു
ടെലിവിഷൻ സ്ക്രീൻഷോട്ട്
ടെലിവിഷൻ സ്ക്രീൻഷോട്ട്

കണ്ണൂർ: കണ്ണൂർ കാങ്കോലിലെ മത്സ്യ സംസ്കരണ കേന്ദ്രത്തിന് മുന്നിലെ പ്രതീകാത്മക സമരപ്പന്തൽ കത്തിച്ചു. പരിസ്ഥിതി വിരുദ്ധ നിലപാടുകൾ തിരുത്തണമെന്ന ആവശ്യവുമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ പാർട്ടി അണികൾ നടത്തുന്ന സമരത്തിനെതിരെയാണ് ആക്രമണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പന്തലിന് തീയിട്ടത്. പ്രതീകാത്മക സമരപന്തൽ ‌പൊളിച്ചുകൊണ്ടുപോയി കത്തിക്കുകയായിരുന്നു. 

ജനവാസ മേഖലയിൽ ടാർ മിക്സിങ് യൂണിറ്റ്, മത്സ്യ സംസ്കരണ കേന്ദ്രം, ലാറ്റക്സ് ഉൽപന്ന നിർമാണ കേന്ദ്രം തുടങ്ങിയ സംരംഭങ്ങൾ വികസനമെന്ന പേരിൽ അടിച്ചേൽപിക്കുന്നതിനെതിരെയാണ് സമരം. പാർട്ടി അനുഭാവി ജോബി പീറ്ററിനെതിരെ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി വിജയൻ ഭീഷണിപ്പെടുത്തുന്നതിന്റെ ഫോൺ സംഭാഷണം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് സമരസമിതി നേതാക്കളും ജോബിയും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പന്തല്‍ ആക്രമിക്കപ്പെട്ടത്. 

ഭീഷണിപ്പെടുത്തിയ ആളുകള്‍ തന്നെയായിരിക്കും പന്തല്‍ കത്തിച്ചതിന് പിന്നിലെന്നാണ് സമരക്കാരുടെ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com