അനധികൃത ബാനര്‍: ക്രിമിനല്‍ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്, പാലിച്ചില്ലെങ്കില്‍ നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2023 04:09 PM  |  

Last Updated: 13th January 2023 04:09 PM  |   A+A-   |  

High court

ഹൈക്കോടതി, ഫയല്‍ ചിത്രം

 

കൊച്ചി: പൊതുസ്ഥലങ്ങളില്‍ അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും എസ്എച്ച്ഒമാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ വ്യക്തമാക്കി.

കോടതി ഉത്തരവുകള്‍ നല്‍കിയിട്ടും മറ്റുള്ളവരുടെ ജീവന് തെല്ലും വിലകല്‍പ്പിക്കാതെ സംഘടനകളും ജനങ്ങളും അനധികൃത ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെ സ്ഥാപിക്കാന്‍ ധൈര്യപ്പെടുകയാണെന്നു കോടതി പറഞ്ഞു. ബോര്‍ഡുകള്‍ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിര്‍ദേശം നടപ്പിലാക്കാത്ത ജീവനക്കാര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആര് കോട്ടു തയ്പ്പിച്ചു വച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം ഊരി വയ്ക്കണം'; തരൂരിനെ ഉന്നമിട്ട് നേതാക്കള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ