വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണു മരിച്ചു; സംഭവം മലപ്പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2023 07:49 AM  |  

Last Updated: 14th January 2023 07:49 AM  |   A+A-   |  

fathima

ഫാത്തിമ ബത്തൂൽ

 

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു. 19കാരിയായ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് വധുവിന്റെ മരണം.

പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകളാണ് ഫാത്തിമ. വെള്ളിയാഴ്ച രാത്രി 7മണിക്കാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം ഇഎംഎസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇന്ന് മകരവിളക്ക്, ശബരിമലയിൽ അയ്യപ്പ ഭക്തർ നിറഞ്ഞു; ദീപാരാധനയ്ക്ക് ശേഷം മകരജ്യോതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ