ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതുമ്പോള്‍ ആനുകൂല്യങ്ങള്‍; കമ്മീഷന്‍ ഉത്തരവായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2023 09:07 AM  |  

Last Updated: 14th January 2023 09:07 AM  |   A+A-   |  

CBSE Board Exam 2023 Date Sheet

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുപരീക്ഷ എഴുതുന്ന കാര്യത്തില്‍ 2016 ലെ ഭിന്നശേഷി അവകാശ നിയമം 17ാം വകുപ്പില്‍ നിര്‍ദേശിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ ഉത്തരവായി. 

മഹാത്മ ഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ കുറവിലങ്ങാട് ദേവമാതാ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റില്‍ ഫയല്‍ ചെയ്ത കേസിലാണ് സുപ്രധാനമായ ഉത്തരവ്. 

ഉത്തരവിന്റെ പകര്‍പ്പ് കേരളത്തിലെ കല്പിത സര്‍വ്വകലാശാലയും, കേന്ദ്ര സര്‍വ്വകലാശാലയും ഉള്‍പ്പെടെ എല്ലാ സര്‍വ്വകലാശാല രജിസ്ട്രാര്‍മാര്‍ക്കും, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കണ്ണൂരിൽ അധ്യാപകന്റെ പീഡനം, 26 വിദ്യാർഥികളെ പീഡിപ്പിച്ചു, മുഴുവൻ വിദ്യാർഥികളും മൊഴി നൽകി

സമകാലിക മലയാളം ഇപ്പോള്‍  വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ