പാലക്കാട് കഴുത്തറുത്ത നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2023 07:05 PM  |  

Last Updated: 15th January 2023 07:07 PM  |   A+A-   |  

abudlla

അബ്ദുല്ല


 

പാലക്കാട്: മണ്ണാര്‍ക്കാട് മധ്യവസ്‌ക്കന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ചന്തപ്പടി പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കുന്ന മറിയയുടെ ഭര്‍ത്താവ് അബ്ദുല്ല (60)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുല്ല തമിഴ്‌നാട് വേലൂര്‍ കാട്ട്പാഡി സ്വദേശിയാണ്. 

ഞായറാഴ്ച ഉച്ചയോടെയാണ് ക്വാര്‍ട്ടേഴ്‌സിന്റെ പുറത്തെ ഷെഡില്‍ അബ്ദുല്ലയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കഴുത്തറുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും സമീപത്തു നിന്ന് കണ്ടെത്തി. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്വയം കഴുത്തറുത്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിമാനപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് തിരിച്ചുപോയ മൂന്ന് നേപ്പാള്‍ സ്വദേശികളും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ