വായിൽ മീൻമുള്ള് കുടുങ്ങി ആശുപത്രിയിലെത്തി; എക്സ്റേ മെഷീനിലിടിച്ച് പെൺകുട്ടിയുടെ നടുവിന് പൊട്ടൽ
By സമകാലിക മലയാളം ഡെസ്ക് | Published: 21st January 2023 08:45 PM |
Last Updated: 21st January 2023 08:45 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വായിൽ മീൻമുള്ള് കുടുങ്ങിയതിന് ആശുപത്രിയിലെത്തിയ പെൺകുട്ടി എക്സ്റേ മെഷീനിലിടിച്ച് നടുവൊടിഞ്ഞ് കിടപ്പിലായി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചിറയിൻകീഴ് സ്വദേശി മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യക്കാണ് പരിക്കേറ്റത്.
മീൻമുള്ള് കുടുങ്ങിയതിന് ഡോക്ടറെ കാണാൻ എത്തിയപ്പോൾ എക്സ്റേ എടുക്കാൻ നിർദേശിച്ചു. എക്സ്റേ എടുക്കന്നതിനിടെ മെഷീൻറെ ഒരു ഭാഗം നടുവ് ശക്തിയായി ഇടിച്ചു. നടക്കാൻ പോലും കഴിയാതെയായ പെൺകുട്ടിയുടെ നിലവിളികേട്ടെത്തിയ ലത മകളെ താങ്ങിപ്പിടിച്ച് പുറത്തെത്തിച്ചു. ഓർത്തോ ഡോക്ടറുടെ നിർദേശാനുസരണം വീണ്ടും എക്സ്റേ എടുത്തപ്പോൾ നടുവിൻറെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി. ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന് നിർദേശിച്ച് ഡോക്ടർ പറഞ്ഞയച്ചു.
എക്സ്റേ റിപ്പോർട്ട് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ നടുവിലെ എല്ലിൽ പൊട്ടൽ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ലത ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയപ്പോൾ അങ്ങനെ ഒരു അപകടം ഉണ്ടാകാൻ സാധ്യതയില്ലെന്നും വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാമെന്നുമാണ് പറഞ്ഞത്. പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
അജയകുമാറിന്റെ ആത്മഹത്യ: മകളുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ