തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോ​ഗം; മനുഷ്യരിലേക്ക് പടരാതിരിക്കാൻ മുൻകരുതൽ, മൃഗശാല അടച്ചിടില്ല

മൃ​ഗശാലയിലെ കൃഷ്ണമൃഗങ്ങളും മാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം മൂലമാണെന്നാണ് സ്ഥിരീകരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; തിരുവനന്തപുരം മൃ​ഗശാലയിൽ മൃ​ഗങ്ങൾ ചത്തൊടുങ്ങുന്നതിന് കാരണം ക്ഷയരോ​ഗമെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മൃഗശാലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ്. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. 

മൃ​ഗശാലയിലെ കൃഷ്ണമൃഗങ്ങളും മാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം മൂലമാണെന്നാണ് സ്ഥിരീകരിച്ചത്. കൂടുതൽ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതർ. രോഗബാധയുള്ളവയെ കൂട്ടത്തിൽ നിന്ന് മാറ്റി പരിചരിക്കാനും നിർദേശമുണ്ട്. അഞ്ച് ദിവസത്തിനകം മന്ത്രിയ്‌ക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. 

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് റിപ്പോർട്ടിന് അനുസരിച്ചാണ് നടപടികൾ സ്വീകരിക്കുക. മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com