കാലടി സംസ്‌കൃത സര്‍വകലാശാലയിലും ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്; യൂണിയന് നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ ദ് മോദി ക്വസ്റ്റിയന്‍' പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കാലടി സംസ്‌കൃത സര്‍വകലാശാല.
ഡിവൈഎഫ്‌ഐ എറണാകുളം കലൂരില്‍ നടത്തിയ പ്രദര്‍ശനത്തില്‍ നിന്ന്‌
ഡിവൈഎഫ്‌ഐ എറണാകുളം കലൂരില്‍ നടത്തിയ പ്രദര്‍ശനത്തില്‍ നിന്ന്‌

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ ദ് മോദി ക്വസ്റ്റിയന്‍' പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കാലടി സംസ്‌കൃത സര്‍വകലാശാല. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുത് എന്നാവശ്യപ്പെട്ട് സര്‍വകലശാല രജിസ്ട്രാര്‍ വിദ്യാര്‍ത്ഥി യൂണിയന് നോട്ടീസ് നല്‍കി. 
യൂണിവേഴ്‌സിറ്റി യൂണിയന്‍, ക്യാമ്പസ് യൂണിയന്‍, എസ്എഫ്‌ഐ യൂണിറ്റ് എന്നിവയ്ക്കാണ് കത്ത് നല്‍കിയത്. 

നേരത്തെ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു. മങ്ങാട്ടു പറമ്പില്‍ ക്യാമ്പസിലെ സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനാണ് എസ്എഫ്‌ഐ തീരുമാനിച്ചിരുന്നത്. ക്യാമ്പസില്‍ പ്രദര്‍ശനം അനുവദിക്കാനാകില്ലെന്ന് ക്യാമ്പസ് ഡയറക്ടര്‍ അറിയിച്ചു. 

തിരുവന്തപുരം ലോ കോളജിലാണ് കേരളത്തില്‍ ആദ്യമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, എഐവൈഎഫ് സംഘടനകള്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി. തിരുവനന്തപുരം പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ആറു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രദര്‍ശനം തടയാനെത്തിയ ബിജെപി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതിന് പിന്നാലെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com