പികെ ഫിറോസിനെ കാണാന്‍ ശശി തരൂര്‍ പൂജപ്പുര ജയിലില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2023 01:17 PM  |  

Last Updated: 24th January 2023 01:17 PM  |   A+A-   |  

pk_firos

പികെ ഫിറോസ്‌

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ കാണാന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ എത്തി. 12 മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് തരൂര്‍ പൂജപ്പുര ജയിലില്‍ എത്തിയത്. 

തിങ്കളാഴ്ച ഉച്ചയോടെയാണ് കന്റോണ്‍മെന്റ് പൊലീസ് പികെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊലീസീനെ അതിക്രമിച്ചു. പൊതു-സ്വകാര്യമുതല്‍ നശിപ്പിച്ചു. ഗതാഗത തടസമുണ്ടാക്കി എന്നതുള്‍പ്പടെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ഫിറോസിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. 

75,000 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഈ തുക അറസ്റ്റിലായവര്‍ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. അറസ്റ്റ് രാഷ്ട്രീയപകപ്പോക്കലാണെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പികെ ഫിറോസ് പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'എഴുതിവച്ചോളൂ,.. പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയാകുന്ന ആളാണിത്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ