വശീകരിച്ചുള്ള തട്ടികൊണ്ടുപോകൽ, പത്ത് മാസത്തെ ആസൂത്രണം; ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2023 07:57 AM  |  

Last Updated: 25th January 2023 07:57 AM  |   A+A-   |  

greeshma_2

ഗ്രീഷ്മയും ഷാരോണ്‍ രാജും, ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മറ്റൊരാളെ വിവാഹം കഴിക്കുന്നതിനായി ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം. 

2022 ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്. സാധാരണമരണമെന്നായിരുന്നു ആദ്യത്തെ നി​ഗമനം. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിൽ  ഗ്രീഷ്മ കുറ്റസമ്മതം നടത്തി. പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും തിരുവനന്തപുരം റൂറൽ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം നടത്തിയത് മകളാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചെന്ന് പൊലിസ് കുറ്റപത്രത്തിൽ പറയുന്നു. 

ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85-ാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനുപുറമേ വശീകരിച്ചുള്ള തട്ടികൊണ്ടുപോകലും ചുമത്തിയിട്ടുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ചിൻെറ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകുന്നത്. മതിയായ തെളിവുകൾ ഉണ്ടെന്നാണ് ആന്വേഷണസംഘത്തിന്റെ ആത്മവിശ്വാസം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 

ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ