പുലിപ്പേടിയില്‍ പാലപ്പിള്ളി; ജനവാസ മേഖലയില്‍ മാനിന്റെ ജഡം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2023 12:17 PM  |  

Last Updated: 25th January 2023 12:17 PM  |   A+A-   |  

deer

റോഡില്‍ കണ്ടെത്തിയ മാനിന്റെ ജഡം/ ടെലിവിഷന്‍ ചിത്രം

 

തൃശൂര്‍: പാലപ്പിള്ളി ജനവാസമേഖലയില്‍ പുലി കൊന്നുവെന്ന് സംശയിക്കുന്ന മാനിന്റെ ജഡം കണ്ടെത്തി. ഒണലപ്പറമ്പ് ഹാരിസണ്‍ മലയാളം തോട്ടത്തിനടുത്തുള്ള റോഡിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി. 

രാവിലെയാണ് നാട്ടുകാര്‍ മാനിന്റെ ജഡം കണ്ടെത്തിയത്. മാനിന്റെ പിന്‍ഭാഗത്തെ മാസം ഭക്ഷിച്ച നിലയിലായിരുന്നു. ഇത് പുലി കടിച്ചെടുത്തതാണ് നാട്ടുകാര്‍ പറയുന്നത്. കോടാലി ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പുലിയിറങ്ങിയിരുന്നു. ഈ പുലി തന്നെയാകാം മാനിനെ കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ വാദം. അവിടെനിന്ന് വളര്‍ത്തുമൃഗങ്ങളെ പുലി കടിച്ചകൊണ്ടുപോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. 

നേരത്തെയും പാലപ്പിള്ളിയില്‍ പുലി ഭീതി സൃഷ്ടിച്ചിരുന്നു. അന്ന് ഒരു പശുവിനെയും രണ്ടുമാനുകളെയും പുലി കടിച്ചുകൊലപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പുലിയെ പിടികൂടാനുള്ള അടിയന്തര നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാതാണ് നാട്ടുകാരുടെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അനില്‍ ആന്റണി കോണ്‍ഗ്രസ് പദവികളില്‍ നിന്ന് രാജിവച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ