അടൂര്‍ റെസ്റ്റ് ഹൗസ് ക്വട്ടേഷന്‍ മര്‍ദനം; ജീവനക്കാരനെ പിരിച്ചുവിട്ടു

അടൂര്‍ സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ ക്വട്ടേഷന്‍ മര്‍ദനം നടന്ന സംഭവത്തില്‍ ജീവനക്കാരനെ പിരിച്ചുവിട്ടു
അടൂര്‍ റസ്റ്റ് ഹൗസ്/ഫയല്‍
അടൂര്‍ റസ്റ്റ് ഹൗസ്/ഫയല്‍


തിരുവനന്തപുരം: അടൂര്‍ സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ ക്വട്ടേഷന്‍ മര്‍ദനം നടന്ന സംഭവത്തില്‍ ജീവനക്കാരനെ പിരിച്ചുവിട്ടു. താത്ക്കാലിക ജീവനക്കാരനായ രാജീവ് ഖാനെയാണ് പിരിച്ചുവിട്ടത്. ക്വട്ടേഷന്‍ സംഘത്തിന് ക്രമവിരുദ്ധമായി ഇയാള്‍ മുറിയെടുത്തു നസല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് ഉത്തരവ്. 

കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ എത്തിച്ച് മര്‍ദിക്കുകയായിരുന്നു. കേസില്‍ 5 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശികളായ പ്രതീഷ്,  അക്ബര്‍ ഷാ, പത്തനംതിട്ട സ്വദേശി വിഷ്ണു, എറണാകുളം സ്വദേശികളായ സുബിഷ്,  ലിജോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  കാക്കനാട് നിന്നാണ് ചെങ്ങന്നൂര്‍ സ്വദേശി ലിബിന്‍ വര്‍ഗീസിനെയും ഭാര്യയെയും ഒരു സംഘം കാറില്‍ കയറ്റികൊണ്ടുപോയത്. ഭാര്യയെ പിന്നീട് കാക്കാനാട് കിന്‍ഫ്ര പരിസത്ത് ഉപേക്ഷിച്ച് സംഘം കാറുമായി കടന്നുകളഞ്ഞു.  

ഭര്‍ത്താവിനെ തട്ടികൊണ്ടുപോയെന്ന പരാതിയുമായി ഭാര്യ ഇന്‍ഫോപാര്‍ക്ക് പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിനിടിയല്‍ പ്രതികള്‍ ലിബിനിന്റെ സഹോദരന്റെഫോണില്‍ വിളിച്ച് 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് ഇന്‍ഫോ പാര്‍ക്ക് നടത്തിയ അന്വേഷണത്തില്‍ അടൂര്‍ റസ്റ്റ് ഹൗസാണ് അക്രമി സംഘം ഇടിമുറിയാക്കിയതെന്ന് കണ്ടെത്തി. 

ഇന്‍ഫോപാര്‍ക്ക് പൊലീസ് നല്‍കിയ വിവരത്തിന് പിന്നാലെ അടൂര്‍ പൊലീസ് റസ്റ്റ് ഹൗസിലെത്തി ലിബിന്‍ വര്‍ഗീസിനെ മോചിപ്പിക്കുയും 3 പ്രതികളെ പിടികൂടുകയും ചെയ്തു. എറണാകുളത്ത് നിന്ന് അടൂര്‍ വരെ അക്രമിസംഘം കാറിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് യുവാവ് മൊഴി നല്‍കി. തലയോട്ടിക്ക് അടക്കം പരിക്കേറ്റ ലിബിനിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളില്‍ ചിലരുമായി മര്‍ദ്ദനമേറ്റ ലിബിനിന് ഇടപാടുകളുണ്ടായിരുന്നു. ഇവരില്‍ നിന്ന് കാര്‍ വാടകയ്ക്ക് എടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വില്‍പ്പന സംഘത്തിന് മറിച്ച് വിറ്റതാണ് തര്‍ക്കത്തിന് കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com