മരട് ഫ്ളാറ്റ്: നഷ്ടപരിഹാരം നല്‍കിയില്ല, ബില്‍ഡറുടെ വസ്തുവകകള്‍ ലേലം ചെയ്യും
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2023 10:07 AM |
Last Updated: 28th January 2023 10:07 AM | A+A A- |

മരടിലെ ഫ്ളാറ്റ് പൊളിച്ചുനീക്കിയപ്പോള്‍/ഫയല്‍ ചിത്രം
കൊച്ചി: മരട് വില്ലേജില്‍ പൊളിച്ചു നീക്കിയ ഹോളിഫെയ്ത്ത് എച്ച് ടു ഒ പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാതാക്കളായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് സര്‍ക്കാരിനും ഫ്ളാറ്റ് ഉടമകള്‍ക്കും നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് ഉടമ സാനി ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവരവസ്തുക്കള്‍ ലേലം ചെയ്യും.
കണയന്നൂര്‍ താലൂക്കിലെ മരട് വില്ലേജിലെ ഏഴാം ബ്ലോക്ക് നമ്പറുകളിലുള്ളതും കാക്കനാട് വില്ലേജിലെ എട്ടാം ബ്ലോക്ക് നമ്പറിലുമുള്ള വസ്തുക്കളാണ് ഫെബ്രുവരി നാലിന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യുന്നത്.
ടെന്‍ഡറുകള്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ചിനു മുന്‍പായി കണയന്നൂര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍(റവന്യൂ റിക്കവറി)ക്ക് സമര്‍പ്പിക്കണമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഫോണിൽ വിളിക്കുമ്പോഴെല്ലാം ബിസി, പെൺസുഹൃത്തിനെ ബസ് സ്റ്റോപ്പിൽ വച്ച് മർദിച്ചു; യുവാവ് അറസ്റ്റിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ