'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്തയുടെ പ്രബന്ധം പുനപ്പരിശോധിക്കണം, വിസിക്കു പരാതി

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപ്പരിശോധിക്കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു മുന്നില്‍ ആവശ്യം
ചിന്ത ജറോം/ ചിത്രം; ഫെയ്സ്ബുക്ക്
ചിന്ത ജറോം/ ചിത്രം; ഫെയ്സ്ബുക്ക്

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപ്പരിശോധിക്കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു മുന്നില്‍ ആവശ്യം. സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടു വിസിക്കു നിവേദനം നല്‍കിയത്. ചിന്തയുടെ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ പ്രസിദ്ധമായ കവിത വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെന്നു പരാമര്‍ശിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. 

പ്രബന്ധത്തില്‍ വൈലോപ്പിള്ളിയുടെ പേര് 'വൈലോപ്പള്ളി' എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച അധ്യാപകനോ മൂല്യനിര്‍ണയം നടത്തിയവരോ പിശകുകള്‍ കണ്ടെത്തിയിരുന്നില്ല. അതേസമയം കവിത എടുത്തു ചേര്‍ത്തപ്പോള്‍ സംഭവിച്ച പിശകുമാത്രമാണ് ഇതെന്നും പ്രബന്ധത്തിന്റെ ഇതിന്റെ പേരില്‍ വിലയിരുത്തുന്നതില്‍ അര്‍ഥമില്ലെന്നുമാണ് ചിന്തയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. 

'നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്തയുടെ ഗവേഷണം. കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന് 2021ലാണ് പിഎച്ച്.ഡി. നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com