പുനര്‍ജനി പദ്ധതി: വിഡി സതീശനെതിരെ ഇഡി അന്വേഷണം

പദ്ധതിയുമായി ബന്ധപ്പെട്ട് വിഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗമാണ് പരിശോധിക്കുന്നത്.
വിഡി സതീശന്‍ /ഫയല്‍
വിഡി സതീശന്‍ /ഫയല്‍

കൊച്ചി: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ഇഡി അന്വേഷണം. വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും വിവരശേഖരണം തുടങ്ങിയത്. വിദേശ സംഭാവന നിയന്ത്രണം നിയമലംഘനം നടത്തിയിട്ടുണ്ടെയെന്ന് പരിശോധിക്കും. ഇഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്

2018ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗമാണ് പരിശോധിക്കുന്നത്. പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ പല അഴിമതികള്‍ നടത്തിയെന്നാണ് പരാതി. 

പരാതിയില്‍ വിജിലന്‍സിന്റെ പ്രാഥമികമായ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് പിന്നാലെ ഇഡിയും വിവരശേഖരണം ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ അറിവോടെയാണോ ഈ പദ്ധതി നടപ്പാക്കിയതെന്നും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com