35 രൂപയുടെ പശക്കുപ്പികളിൽ 40 രൂപയുടെ സ്റ്റിക്കർ പതിച്ച് വിതരണം; ഒരു ലക്ഷം പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ് 

സ്റ്റേഷനറി വകുപ്പ് മുഖേന ലീഗൽ മെട്രോളജി ജില്ലാ ഓഫീസിലേക്ക് വിതരണംചെയ്ത പശക്കുപ്പികളിലാണ് എംആർപി കൂട്ടിയിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: സർക്കാർ ഓഫീസുകളിൽ വിതരണത്തിനെത്തിച്ച പശക്കുപ്പികളിൽ എംആർപി വ്യത്യാസപ്പെടുത്തി വില കൂട്ടിയിട്ട കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴ. കൂടിയ വിലയുടെ സ്റ്റിക്കർ പതിച്ച് പശക്കുപ്പികൾ വിതരണത്തിനെത്തിച്ചപ്പോഴാണ് ലീഗൽ മെട്രോളജി വകുപ്പ് പിഴയിട്ടത്. 35 രൂപ രേഖപ്പെടുത്തിയ പശക്കുപ്പികളിൽ 40 രൂപയുടെ സ്റ്റിക്കർ പതിക്കുകയായിരുന്നു. നാഗ്പൂരിലെ കമ്പനിക്കാണ് പിഴയിട്ടത്.

സ്റ്റേഷനറി വകുപ്പ് മുഖേന ലീഗൽ മെട്രോളജി ജില്ലാ ഓഫീസിലേക്ക് വിതരണംചെയ്ത പശക്കുപ്പികളിലാണ് എംആർപി കൂട്ടിയിട്ടത്. മലപ്പുറം ഡെപ്യൂട്ടി കൺട്രോൾ സുജ എസ് മണി, ഇൻസ്പെക്ടിങ് അസിസ്റ്റൻറ് കെ മോഹനൻ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കിയത്. പാക്കേജുകളിൽ രേഖപ്പെടുത്തിയ എംആർപി മായ്ക്കുക, മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com