ദേശീയപാത കുതിരാന് സമീപം ഇടിഞ്ഞുതാഴ്ന്നു, അപകട സാധ്യത; ഗതാഗത നിയന്ത്രണം 

ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു
കുതിരാന് സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
കുതിരാന് സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ, പ്രദേശത്ത് വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഒരാഴ്ച മുന്‍പാണ് പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളല്‍ ദൃശ്യമായത്. ഇതിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷം പാര്‍ശ്വഭിത്തി കെട്ടാന്‍ തീരുമാനിച്ചിരുന്നു. നാലുമാസം കൊണ്ട് പാത നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്തിരിക്കുന്ന കമ്പനി പാര്‍ശ്വഭിത്തി കെട്ടണമെന്നാണ് ദേശീയപാത ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത തിങ്കളാഴ്ചത്തെ യോഗത്തില്‍ ധാരണയായത്. നിലവില്‍ പാര്‍ശ്വഭിത്തി പണിയാതെ മണ്ണിട്ട് പൊക്കി റോഡ് നിര്‍മ്മിക്കുകയായിരുന്നു. റോഡിന്റെ വശം ഇടിഞ്ഞുവീഴാതിരിക്കാന്‍ പാര്‍ശ്വഭിത്തി പണിയാതിരുന്നതിനെതിരെ നാട്ടുകാര്‍ അന്നേ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനത്തമഴയിൽ വിള്ളല്‍ വീണ റോഡിന്റെ ഭാഗം ഇടിഞ്ഞുതാഴ്ന്നത്. മൂന്നടിയോളം ആഴത്തിലാണ് റോഡ് താഴ്ന്നത്.

ഇതോടെ പ്രദേശത്ത് വന്‍ അപകടസാധ്യതയാണ് നിലനില്‍ക്കുന്നത്. അപകടം ഒഴിവാക്കാന്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന റോഡിന്റെ താഴെയുള്ള സര്‍വീസ് റോഡിലൂടെയുള്ള വാഹന ഗതാഗത നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമേ പാലക്കാട്- നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ നിയന്ത്രിത രീതിയിലാണ് കടത്തിവിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com