കന്നുകാലിക്ക് തീറ്റ കൊടുക്കാൻ പോയപ്പോൾ വെള്ളക്കെട്ടിൽ വീണൂ; കോട്ടയത്ത് വയോധികൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2023 08:47 AM  |  

Last Updated: 07th July 2023 08:47 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കോട്ടയം: വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. കന്നുകാലിക്ക് തീറ്റ നൽകാൻ പോകുന്നതിനിടെ കാൽവഴുതി അഞ്ചടി താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് വീണാണ് മരണം. അയ്മനും മുട്ടേൽ സ്രാമ്പിത്തറ ഭാനു കുറുമ്പൻ (73) ആണ് മരിച്ചത്. കനത്ത മഴയിൽ ഭാനുവിന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. സംസ്കാരം ഇന്ന് മൂന്ന് മണിക്ക്.

കോട്ടയത്ത് ഇന്ന് അവധി

മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ന് അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മലപ്പുറത്തും ആലപ്പുഴയിലും ഭാഗീക അവധി  

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ