വീട്ടിലെ വൈദ്യുതി പോയപ്പോള്‍ നോക്കാനിറങ്ങി; യുവാവ് ഇരുമ്പ് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ ആര്യാട് ഷോക്കേറ്റ് യുവാവ് മരിച്ചു
ജോബി തോമസ്
ജോബി തോമസ്

ആലപ്പുഴ : ആലപ്പുഴ ആര്യാട് ഷോക്കേറ്റ് യുവാവ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. 

വീട്ടിലെ വൈദ്യുതി പോയപ്പോള്‍, പുറത്തേക്കിറങ്ങി നോക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഇരുമ്പു കമ്പിയില്‍ നിന്നുമാണ് ഷോക്കേറ്റത്.

അതേ സമയം, പാലക്കാട് വല്ലപ്പുഴയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ സ്ഥലം ഉടമയ്‌ക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. വല്ലപ്പുഴ സ്വദേശി മൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാടത്ത് രാത്രി മീന്‍പിടിക്കാന്‍ പോയ ചെറുകോട് ചോലയില്‍ ശ്രീകുമാറിനെ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com