

തിരുവനന്തപുരം: അപകട മരണങ്ങൾ തുടർക്കഥയാകുന്ന മതലപ്പൊഴിയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ഇന്ന് വൈകീട്ടാണ് മുതലപ്പൊഴിയിൽ എത്തുന്നത്. മൂന്നംഗങ്ങളാണ് സംഘത്തിലുള്ളത്.
സംസ്ഥാന മന്ത്രിതല സമിതി യോഗവും ഇന്നാണ്. ഫഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവരാണ് യോഗം ചേരുന്നത്. അടിയന്തരമായി മുതലപ്പൊഴിയിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ചയാകും.
മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ച നാല് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നൽകുന്നതു സമിതി ചർച്ച ചെയ്യും. മന്ത്രിതല സംഘം മുഖ്യമന്ത്രിമായും ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തിയ ശേഷം പ്രഖ്യാപനമുണ്ടാകും. ഹാർബർ നിർമാണത്തിൽ അശാസ്ത്രീയതയുണ്ടോ എന്നു പഠിക്കാൻ കേന്ദ്ര ഏജൻസിയായ പുനെയിലെ സിഡബ്ല്യുപിആറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഠന റിപ്പോർട്ടും ഉടൻ ലഭിക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates