കേരളത്തിലെ വനങ്ങളില്‍ കാട്ടാനകളുടെ എണ്ണത്തില്‍ വന്‍കുറവ്; കടുവകളും കുറഞ്ഞു; എകെ ശശീന്ദ്രന്‍

കാട്ടാനയുടെയും കടുവയുടെയും എണ്ണം കുറഞ്ഞതിനെക്കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലയിലെ കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തല്‍. ബ്ലോക് കൗണ്ട് പ്രകാരം കേരളത്തിലെ വനങ്ങളില്‍ കാട്ടാനകളുടെ എണ്ണം 1920 ആണ്. ആനപ്പിണ്ഡ പ്രകാരമുള്ള കണക്കെടുപ്പില്‍ ഇത് 2386 ആണ്. 

വയനാട് ലാന്‍ഡ്‌സ്‌കേപിലാണ് കടുവകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയത്. 84 കടുവകളാണ് പുതിയ കണക്കെടുപ്പില്‍ കണ്ടെത്തിയതെന്ന് വനംവന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. 2018ലെ കണക്കെടുപ്പു പ്രകാരം 120 ആയിരുന്നു കടുവകളുടെ എണ്ണം. കാട്ടാനയുടെയും കടുവയുടെയും എണ്ണം കുറഞ്ഞതിനെക്കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com