പതിനഞ്ചുകാരിക്കും ആണ്‍സുഹൃത്തിനും 'കള്ള്' നല്‍കി; ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി

പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് മദ്യം വില്‍ക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: പതിനഞ്ചുകാരിക്കും ആണ്‍സുഹൃത്തിനും കള്ള് നല്‍കിയതിന് എക്‌സൈസ് കമ്മീഷണര്‍ ഷാപ്പിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് മദ്യം വില്‍ക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി.

ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആണ്‍ സുഹൃത്തിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ഇവര്‍ ഒരാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. ഈ ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകള്‍ക്കും എക്‌സൈസ് നോട്ടീസ് നല്‍കി.

ഈ മാസം 2ന് തമ്പാന്‍കടവു കള്ളുഷാപ്പിലായിരുന്നു സംഭവം. വൈകീട്ട്  ബീച്ച് കാണാനെത്തിയ നന്തിക്കര സ്വദേശികളായ പതിനഞ്ചുകാരിയും ആണ്‍സുഹൃത്തും ഷാപ്പില്‍ കയറി മദ്യപിച്ചു. ലഹരിയില്‍ സ്‌നേഹതീരം ബീച്ചില്‍ കറങ്ങി നടക്കുന്നതിനിടെ പൊലീസ് തടഞ്ഞുനിര്‍ത്തി വിവരം തിരക്കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ 3ന് ആണ്‍ സുഹൃത്തിനെയും ഷാപ്പ് മാനേജരെയും അറസ്റ്റ് ചെയ്തു. കള്ള് വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 ആണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com