മുതലപ്പൊഴിയില്‍ അടിയന്തര ഇടപെടല്‍; ഹാര്‍ബര്‍ അടച്ചിടില്ല; ഡ്രഡ്ജിങ് നാളെ മുതല്‍ 

പൊഴിയില്‍ തകര്‍ന്നുവീണ കല്ലുകളും മണലും നീക്കം ചെയ്യാനുള്ള നടപടി നാളെ മുതല്‍ ആരംഭിക്കുമെന്ന് അദാനി ഗ്രുപ്പമായി നടത്തിയ ചര്‍ച്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
സജി ചെറിയാന്‍ മാധ്യമങ്ങളെ കാണുന്നു
സജി ചെറിയാന്‍ മാധ്യമങ്ങളെ കാണുന്നു


തിരുവനന്തപുരം: മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. തൊഴിലാളി സംഘനടകള്‍ ഉള്‍പ്പെടുയുള്ള ആളുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പൊഴിയില്‍ തകര്‍ന്നുവീണ കല്ലുകളും മണലും നീക്കം ചെയ്യാനുള്ള നടപടി നാളെ മുതല്‍ ആരംഭിക്കുമെന്ന് അദാനി ഗ്രുപ്പമായി നടത്തിയ ചര്‍ച്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.

എത്ര കോടി ചെലവഴിച്ചാലും പൊഴിയിലെ അപകടം ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അശാസ്ത്രീയമായ നിര്‍മമാണ പ്രവര്‍ത്തനങ്ങളാണ് അപകടത്തിന് കാരണമെങ്കില്‍ അത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡ്രഡ്ജിങ് നാളെ മുതല്‍ ആരംഭിക്കുമെന്നാണ് അദാനി കമ്പനി ഉറപ്പുനല്‍കിയത്. മഴകാരണമാണ് ഡ്രഡ്ജിങ് വൈകുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനി ഗ്രൂപ്പിനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

രക്ഷാപ്രവര്‍ത്തനനത്തിനായി മൂന്ന് ബോട്ടുകള്‍, ഒരു ആംബുലന്‍സ് 24 മണിക്കൂറും സജ്ജമാക്കും. അവിടെ ആറ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുംപൊഴിയിലേക്കുള്ള വഴിയുടെ നിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com