കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st June 2023 05:06 PM |
Last Updated: 01st June 2023 05:06 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം - തൊടുപുഴ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍. കൊണ്ടോട്ടി സ്വദേശി മുഹസില്‍ ആണ് പിടിയിലായത്. തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വച്ചായിരുന്നു അതിക്രമം.
യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ