പുതിയ എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവ് ഐപിഎസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2023 09:16 PM  |  

Last Updated: 06th June 2023 09:16 PM  |   A+A-   |  

Mahipal_Yadav_IPS

മഹിപാൽ യാദവ് ഐപിഎസ്

 

തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ പുതിയ കമ്മീഷണറായി എഡിജിപി മഹിപാൽ യാദവ് ഐപിഎസിനെ നിയമിച്ചു. എസ്‌ ആനന്ദകൃഷ്‌ണൻ വിരമിച്ച ഒഴിവിലാണ്‌ നിയമനം.

1997 ബാച്ച് ഐപിഎസ് ഓഫിസറായ മഹിപാൽ യാദവ് കേന്ദ്ര ഡപ്യൂട്ടേഷൻ അവസാനിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തേക്കു മടങ്ങിയെത്തിയത്. എറണാകുളം ഐ ജി, കേരള ബിവറേജസ് കോർപറേഷൻ എം ഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2013ലെ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ‌ലോറി ഡ്രൈവർ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ