ഹെവി വാഹനങ്ങള്‍ക്കും ഇനി സീറ്റ് ബെല്‍റ്റ്; സെപ്റ്റംബര്‍ ഒന്നു മുതല്‍ നിര്‍ബന്ധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2023 02:07 PM  |  

Last Updated: 09th June 2023 02:07 PM  |   A+A-   |  

Private bus

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസ്സുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാരും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എഐ കാമറ കണ്ടെത്തും. ഇവര്‍ക്കു നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇവ ഉപയോഗിക്കാതിരിക്കല്‍. സിഗ്‌നല്‍ ലംഘനം, െ്രെഡവിങിനിടെ മൊബൈല്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം യാത്രക്കാര്‍, നോ പാര്‍ക്കിങ്, അതിവേഗം എന്നിവ കണ്ടെത്തുന്നതിനുള്ള എഐ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനു പിന്നാലെയാണ് പുതിയ ചട്ടം. 

നിയമലംഘനത്തിന് നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കു. 15 ദിവസത്തിനുള്ള അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വീണ്ടും തെരുവുനായ ആക്രമണം; കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റു; മെഡിക്കല്‍ കോളജില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ