വ്യാജ രേഖ കേസ്: കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച കേസാണിതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ വി​ദ്യ വാദിക്കുന്നു
കെ വിദ്യ/ഫെയ്‌സ്ബുക്ക്
കെ വിദ്യ/ഫെയ്‌സ്ബുക്ക്

കൊച്ചി: വ്യാജ രേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും.

ഒളിവിലുള്ള ദിവ്യയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച കേസാണിതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ വി​ദ്യ വാദിക്കുന്നു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. കേസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com