നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്: എസ്പി ഓഫീസിലേക്ക് കെഎസ്‍യു മാർച്ച്, ഇന്ന് വിദ്യാഭ്യാസ ബന്ദ് 

എസ്എഫ്ഐ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്നാരോപിച്ച് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി കോളജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു
നിഖില്‍ തോമസ്/ ഫയൽ
നിഖില്‍ തോമസ്/ ഫയൽ

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ പൊലീസ് നടപടി ആവശ്യപ്പെട്ട് കെഎസ്‍യു ആലപ്പുഴ എസ് പി ഓഫീസിലേക്ക് ഇന്ന് മാർച്ച്‌ നടത്തും. വ്യാജ ഡിഗ്രി ചമച്ചതിനെത്തുടർന്ന് വഞ്ചനക്ക് ഇരയായവർ പരാതി നൽകിയാലെ നിയമപരമായി കേസെടുക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്. 

കോളേജ് മാനേജ്മെൻ്റ് ഇതുവരെ പൊലീസിന് പരാതി നൽകിയിട്ടില്ല. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യറും ജനറൽ സെക്രട്ടറി മാഹിനുമാണ് പരാതി നൽകിയിട്ടുള്ളത്. നിഖിൽ തോമസിന്റ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പങ്ക് ആന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഡിജിപിക്കും പരാതി നൽകി.

എസ്എഫ്ഐ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്നാരോപിച്ച് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി കോളജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോൾ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തെറിയുമ്പോൾ സർക്കാർ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. 

അതേസമയം, വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനെ കായംകുളം എംഎസ്എം കോളജ് സസ്‌പെൻഡ് ചെയ്തു. മറ്റുകാര്യങ്ങൾ അന്വേഷണ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്ന് എംഎസ്എം കോളജ് പ്രിൻസിപ്പൽ അറിയിച്ചു. അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com