‌ടി സി, സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ടെന്ന തീരുമാനം മരവിപ്പിച്ച് എം ജി സർവകലാശാല 

വൈസ് ചാൻസലറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഉത്തരവ് മരവിപ്പിക്കുകയാണെന്നറിയിച്ച് പുതിയ ഉത്തരവ് ഇറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


‌‌
കോട്ടയം: കോളജ് പ്രവേശനത്തിന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി സി), സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ വേണ്ടെന്ന ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ച് എം ജി സർവകലാശാല. വൈസ് ചാൻസലറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഉത്തരവ് മരവിപ്പിക്കുകയാണെന്നറിയിച്ച് പുതിയ ഉത്തരവ് ഇറക്കി. 

ഏപ്രിലിൽ ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് സർട്ടിഫിക്കറ്റുകൾ വേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വേണ്ടെന്ന മുൻ നിർദേശം പക്ഷേ പുതിയ ഉത്തരവിൽ മാറ്റിയിട്ടില്ല. കോളജ് പ്രവേശന സമയത്ത് ഏതൊക്കെ സാക്ഷ്യപത്രങ്ങൾ ഒഴിവാക്കാമെന്ന് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാറെ ചുമതലപ്പെടുത്തിയതും മരവിപ്പിച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com