ഭക്ഷ്യസുരക്ഷ: ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st March 2023 06:50 AM |
Last Updated: 01st March 2023 06:50 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ( മാര്‍ച്ച് ഒന്ന്) ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യപ്രകാരം ഫെബ്രുവരി 14ന് ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി 28 വരെ വീണ്ടും ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ രണ്ടുതവണയാണ് സമയം ദീര്‍ഘിപ്പിച്ചു നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുന്നോടിയായി ടൈഫോയ്ഡ് വാക്‌സിന്‍ ഉറപ്പാക്കാനുള്ള നടപടിയും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ ഡോക്ടര്‍മാര്‍ക്കെതിരെ അടക്കം നടപടിയെടുത്താണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് മരണംവരെ തടവ് ശിക്ഷ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ